ഇടവിട്ട മഴയെ സൂക്ഷിക്കുക. ഡെങ്കിപ്പനി വന്നേക്കാം.

ഇടവിട്ട മഴയെ സൂക്ഷിക്കുക.  ഡെങ്കിപ്പനി വന്നേക്കാം.
Nov 8, 2026 06:42 PM | By PointViews Editor

ഇടവിട്ടുള്ള മഴ അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾക്കെതിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പല ജില്ലകളിലും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. മഴയ്ക്കു പിന്നാലെ വീടുകളിലും സ്ഥാപനങ്ങളിലും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കാനുള്ള സാധ്യത കൂടുതലായതിനാൽ ഈഡിസ് കൊതുകുകളുടെ പ്രജനനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കേണ്ടതുണ്ട്.

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ വീടുകളിലും പരിസരങ്ങളിലും അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ, കുപ്പികൾ, ടിന്നുകൾ, ഉപയോഗശൂന്യമായ ടയറുകൾ, ചിരട്ടകൾ, പൂച്ചട്ടികൾ, വെള്ളം ശേഖരിക്കുന്ന മറ്റു പാത്രങ്ങൾ എന്നിവയിൽ കെട്ടിനിൽക്കുന്ന ശുദ്ധജലത്തിലാണ് മുട്ടയിട്ട് പെരുകുന്നത്. വീടിനകത്തും പുറത്തും വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള എല്ലാ ഇടങ്ങളും ആഴ്ചയിലൊരിക്കൽ പരിശോധിച്ച് കൊതുകുകളുടെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കേണ്ടത് അത്യാവശ്യമാണ്. വെള്ളം സംഭരിക്കുന്ന പാത്രങ്ങൾ അടച്ചുസൂക്ഷിക്കുകയും ആഴ്ചയിലൊരിക്കൽ അവയിലെ വെള്ളം ഒഴുക്കിക്കളഞ്ഞ് പാത്രങ്ങൾ ഉരച്ചുകഴുകുകയും വേണം.


ആഴ്ചയിലൊരിക്കലുള്ള ഡ്രൈ ഡേ പ്രവർത്തനങ്ങളുടെ ഭാഗമായി വെള്ളിയാഴ്ചകളിൽ സ്കൂളുകളിലും ശനിയാഴ്ചകളിൽ സർക്കാർ-സ്വകാര്യ ഓഫീസുകൾ, വിവിധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ഞായറാഴ്ചകളിൽ വീടുകളിലും പ്രത്യേക ശുചീകരണ-ഉറവിടനശീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കണം.

പനി, കടുത്ത ശരീരവേദന, തലവേദന, കണ്ണിനു പിന്നിലെ വേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള രോഗസാധ്യത പരിഗണിക്കണം. ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ സ്വയം ചികിത്സ തേടുകയോ പനി കുറയാൻ കാത്തിരിക്കുകയോ ചെയ്യാതെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലോ ആശുപത്രിയിലോ എത്രയും വേഗം ചികിത്സ തേടണം.


പ്രതിരോധം ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്.

കൊതുകുകടി ഏൽക്കാതിരിക്കാൻ പകൽസമയത്തും പ്രത്യേക ശ്രദ്ധ പുലർത്തണം. ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക, കൊതുകുവലയും കൊതുകുനിവാരണ മാർഗങ്ങളും ഉപയോഗിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണം. കൊതുക് നിയന്ത്രണം ആരോഗ്യവകുപ്പിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും ഓരോ വ്യക്തിയും കുടുംബവും സ്ഥാപനവും സ്വന്തം പരിസരം കൊതുക് വിമുക്തമാക്കുന്നതിൽ പങ്കാളികളാകണമെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

Beware of intermittent rain. Dengue fever may occur.

Related Stories
കാലഹരണപ്പെട്ട ശാഠ്യങ്ങൾക്കും സങ്കുചിത രാഷ്ട്രീയ അജണ്ടകൾക്കും വഴങ്ങില്ലെന്ന വിശദീകരണവുമായി മന്ത്രി റോജി എം ജോണിൻ്റെ കുറിപ്പ്.

Nov 8, 2026 08:15 PM

കാലഹരണപ്പെട്ട ശാഠ്യങ്ങൾക്കും സങ്കുചിത രാഷ്ട്രീയ അജണ്ടകൾക്കും വഴങ്ങില്ലെന്ന വിശദീകരണവുമായി മന്ത്രി റോജി എം ജോണിൻ്റെ കുറിപ്പ്.

കാലഹരണപ്പെട്ട ശാഠ്യങ്ങൾക്കും സങ്കുചിത രാഷ്ട്രീയ അജണ്ടകൾക്കും വഴങ്ങില്ലെന്ന വിശദീകരണവുമായി മന്ത്രി റോജി എം ജോണിൻ്റെ...

Read More >>
ആധുനിക ഇന്ത്യൻ തുഗ്ലക് മോഡൽ നോട്ട് നിരോധനത്തിന് 10 വയസ്സ്. എന്തായി ഫലം?

Nov 8, 2026 03:01 PM

ആധുനിക ഇന്ത്യൻ തുഗ്ലക് മോഡൽ നോട്ട് നിരോധനത്തിന് 10 വയസ്സ്. എന്തായി ഫലം?

ആധുനിക ഇന്ത്യൻ തുഗ്ലക് മോഡൽ നോട്ട് നിരോധനത്തിന് 10 വയസ്സ്. എന്തായി...

Read More >>
മഴവെള്ളം കുപ്പിയിലാക്കി കുടിവെള്ളമാക്കി വിൽക്കുന്ന ഏഷ്യയിലെ ആദ്യ കമ്പനി കേരളത്തിൽ, കണ്ണൂരിൽ, കേളകത്ത്.  പ്ലൂവിയ സ്റ്റിൽ ഉടൻ അന്താരാഷ്ട്ര വിപണിയിലേക്ക്

Nov 6, 2026 11:29 PM

മഴവെള്ളം കുപ്പിയിലാക്കി കുടിവെള്ളമാക്കി വിൽക്കുന്ന ഏഷ്യയിലെ ആദ്യ കമ്പനി കേരളത്തിൽ, കണ്ണൂരിൽ, കേളകത്ത്. പ്ലൂവിയ സ്റ്റിൽ ഉടൻ അന്താരാഷ്ട്ര വിപണിയിലേക്ക്

മഴവെള്ളം കുപ്പിയിലാക്കിയ കുടിവെള്ളമാക്കി വിൽക്കുന്ന ഏഷ്യയിലെ ആദ്യ കമ്പനി കേരളത്തിൽ, കണ്ണൂരിൽ, കേളകത്ത്. പ്ലൂവിയ സ്റ്റിൽ ഉടൻ അന്താരാഷ്ട്ര...

Read More >>
സുറിയാനി ക്രൈസ്തവ പാരമ്പര്യത്തിൻ്റെ സംഗമമായി നസ്രാണി ഫെസ്റ്റ് നവംബർ 8 ഞായറാഴ്ച വയനാട്ടിലെ ദ്വാരകയിൽ

Nov 6, 2026 07:57 AM

സുറിയാനി ക്രൈസ്തവ പാരമ്പര്യത്തിൻ്റെ സംഗമമായി നസ്രാണി ഫെസ്റ്റ് നവംബർ 8 ഞായറാഴ്ച വയനാട്ടിലെ ദ്വാരകയിൽ

സുറിയാനി ക്രൈസ്തവ പാരമ്പര്യത്തിൻ്റെ സംഗമമായി നസ്രാണി ഫെസ്റ്റ് നവംബർ 8 ഞായറാഴ്ച വയനാട്ടിലെ...

Read More >>
അതിജീവനത്തിന് കേളകം പഞ്ചായത്തിൻ്റെ നീന്തൽ പരിശീലനം.

Nov 6, 2026 06:12 AM

അതിജീവനത്തിന് കേളകം പഞ്ചായത്തിൻ്റെ നീന്തൽ പരിശീലനം.

അതിജീവനത്തിന് കേളകം പഞ്ചായത്തിൻ്റെ നീന്തൽ...

Read More >>
ഇനി നിങ്ങൾ ഒറ്റയ്ക്കല്ല, സിദ്ധാർഥൻ ഒപ്പമുണ്ട്. കൂടെ സർക്കാരും

Nov 5, 2026 06:14 PM

ഇനി നിങ്ങൾ ഒറ്റയ്ക്കല്ല, സിദ്ധാർഥൻ ഒപ്പമുണ്ട്. കൂടെ സർക്കാരും

ഇനി നിങ്ങൾ ഒറ്റയ്ക്കല്ല, സിദ്ധാർഥൻ ഒപ്പമുണ്ട്. കൂടെ...

Read More >>
Top Stories